EntertainmentKeralaNews

‘മഷൂറയുടേയും സൈ​ഗുവിന്റേയും കോപ്പി പേസ്റ്റ്, ഇബ്രാൻ ഉറങ്ങുന്നത് നോക്കിയിരിക്കുക എന്നതാണ് എന്റെ ഹോബി’; ബഷീർ

കൊച്ചി:വളരെ നാളുകളായി ബിബി കുടുംബം കാത്തിരുന്ന ആ കുഞ്ഞ് അതിഥി ഇന്നലെയാണ് പിറന്നത്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് ജന്മം നൽകിയത്. മൂന്നാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ബഷീർ.

മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് മഷൂറയും ബഷീറും പേര് നൽകിയിരിക്കുന്നത്. മഷൂറ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ കഴിഞ്ഞ ദിവസം കു‍ഞ്ഞ് പിറന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ബഷീറും കുടുംബവും സോഷ്യൽമീഡിയ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

സിസേറിയനിലൂടെ മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. നോ‌ർമൽ‌ ലേബർ പെയിൻ വരുന്നതിന് ഒരുപാട് സമയം കാത്തിരുന്നുവെങ്കിലും അത് സാധ്യമാകാതെയായതോടെയാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്. മഷൂറയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ആദ്യ ദിവസം മുതൽ എല്ലാ വിവരങ്ങളും ബഷീർ സോഷ്യൽമീഡിയ വഴി എത്തിച്ചിരുന്നു.

കുഞ്ഞ് പിറന്ന ഉടൻ തന്നെ ബിബി കുടുബം കുഞ്ഞിന് പേരിടുകയായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെ പോലെ കുഞ്ഞിന്റെ മുഖം സോഷ്യൽമീഡിയയിൽ നിന്നും ബഷീറും കുടുംബവും മറച്ചുപിടിച്ചില്ല.

പിറന്ന് തങ്ങളുടെ കൈയ്യിൽ കിട്ടിയപ്പോൾ തന്നെ കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളും ബഷീർ പങ്കുവെച്ചിരുന്നു. മാത്രമല്ല മറ്റ് രണ്ട് മക്കൾക്കും ഉള്ളതുപോലെ ഇൻസ്റ്റ​ഗ്രം, ഫേസ്ബുക്ക്, യുട്യൂബ് എന്നിവ‍ിടങ്ങളിൽ അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു.

ഇത് കണ്ട് പലരും കുഞ്ഞിനെ സോഷ്യൽമീഡിയയിലേക്കാണോ പെറ്റിട്ടതെന്ന് ചോദിച്ചും എത്തിയിരുന്നു. ഇതിനോടകം മഷൂറയുടെ കുഞ്ഞിന്റെ ഇൻസ്റ്റ​ഗ്രാം പേജിന് മുപ്പത്തിമൂവായിരത്തിലധികം ഫോളോവേഴ്സിനേയും ലഭിച്ചു.

ഇപ്പോഴിത മകന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കിട്ട് ബഷീർ കുറിച്ച വരികളാണ് വൈറലാകുന്നത്. എനിക്കൊരു പുതിയ ഹോബിയുണ്ട്. എന്റെ കുഞ്ഞ് ഉറങ്ങുന്നത് നോക്കി കൊണ്ടിരിക്കുക എന്നതാണ് ആ ഹോബിയുടെ പേര് എന്നാണ് മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് ബഷീർ ബഷി കുറിച്ചത്.

കുഞ്ഞിനെ കാണാൻ മഷൂറയെപ്പോലെയും ബഷീറിന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് സൈ​ഗത്തിന്റേയും ഛായയുണ്ടെന്നാണ് ഫോട്ടോ കണ്ട് പ്രേക്ഷകർ‌ അഭിപ്രായപ്പെട്ടത്. മഷൂറയുടെ കോപ്പി പേസ്റ്റ് എന്നാണ് കമന്റുകളിൽ ഏറെയും.

അതേസമയം മഷൂറയുടെ ഹോസ്പിറ്റൽ വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ ട്രെന്റിങാണ്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കുന്നത്. മഷൂറയുടെ ആൺ കുഞ്ഞിനെ കൈയ്യിൽ വാങ്ങിയ ഉടനെ പൊട്ടി കരയുന്ന സുഹാനയുടെ ദൃശ്യങ്ങൾ വൈറൽ ആയിരുന്നു.

സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കുഞ്ഞിനെ കണ്ടപാടെ ഉമ്മിയുടെ മോനെ… ഇബ്രൂ എന്നൊക്കെ വിളിച്ചുകൊണ്ടാണ് സുഹാന കുഞ്ഞിനോട് സംസാരിക്കുന്നത്. ഒപ്പം കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.

മകൾ സുനു കരയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് പക്ഷെ സുഹാനയാണ് കരഞ്ഞതെന്ന് പറഞ്ഞ് ബഷീർ സുഹാനയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. തനിക്ക് വന്ന കരച്ചിൽ സന്തോഷത്തിന്റേതാണെന്നും സുഹാന പറയുന്നുണ്ടായിരുന്നു. ‘സോനു ചേച്ചിടെ കരച്ചിലിന് ഒരുപാട് അർഥങ്ങൾ ഉള്ളതായി തോന്നി…. അറിയാതെ നമ്മുടെ കണ്ണും നിറഞ്ഞു.’

‘ഇവരുടെ സ്നേഹം മനസിലാവാൻ ശരിക്കും സോനുവിന്റെ കരച്ചിൽ കണ്ട മതി എന്നും ഇതുപോലെ എല്ലാവരും ഹാപ്പിയായി ഇരിക്കട്ടെ ഇവരുടെ കുഞ്ഞിനെ കാണാൻ ശരിക്കും വെയിറ്റിങ് ആയിരുന്നു ഇൻസ്റ്റയിലും യൂട്യുബിലും അഡ്മിറ്റായത് മുതൽ ഒരുപാട് പ്രാവിശ്യം വന്ന് നോക്കിയിരിക്കുവായിരുന്നുവെന്ന്’ തുടങ്ങി നിരവധി അഭിപ്രായങ്ങളും വീഡിയോയിൽ ലഭിച്ചിരുന്നു.

ഇപ്പോൾ മഷൂറയുടെ കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് ‌ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒഴുക്കാണ്. കാത്തിരുന്ന വന്ന കുഞ്ഞായതിനാൽ ബിബി കുടുംബം ഒന്നാകെ ത്രില്ലിലാണ്. മോഡലായും ബിസിനസ്മാനായും തിളങ്ങിയ ബഷീർ ബിഗ് ബോസിൽ എത്തിയതോട് കൂടിയാണ് താരമായത്.

തനിക്കെതിരെ ഉയർന്ന മോശം അഭിപ്രായങ്ങൾ മാറ്റാനായി ലഭിച്ച അവസരമായിട്ടാണ് ബിഗ് ബോസ് വീട്ടിലെ ജീവിതത്തെ ബഷീർ ബഷി ഉപയോ​ഗിച്ചതും. ഇന്ന് ആരും കൊതിക്കുന്ന ജീവിതമാണ് ബഷീറും കുടുംബവും നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker