FeaturedNews

സിംഗു അതിര്‍ത്തിയില്‍ പോലീസുകാരന് വെട്ടേറ്റു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ പോലീസുകാരന് വെട്ടേറ്റു. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗുവിലാണ് സംഘര്‍ഷമുണ്ടായത്. വാളുമായി പോലീസിനെ ആക്രമിച്ചത് സമരത്തിലുള്ള കര്‍ഷകരിലൊരാളാണ്.

സമരസ്ഥലത്ത് അതിക്രമിച്ച് കയറി ഒരു കൂട്ടം അക്രമികള്‍ കുഴപ്പം സൃഷ്ടിച്ചതോടെയാണ് കര്‍ഷകരും ചെറുത്തത്. അതില്‍ ഒരു കര്‍ഷകന്‍ വാളുമായാണ് അക്രമികളെ എതിരിടാന്‍ എത്തിയത്. കനത്ത പോലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധ സ്ഥലത്തേക്ക് കടന്ന സംഘം സമരക്കാരുടെ കൂടാരങ്ങള്‍ നശിപ്പിക്കുകയും വാഷിംഗ് മെഷീനുകള്‍ തകര്‍ക്കുകയും ചെയ്തു.

അക്രമികളെ നേരിടാനാണ് കര്‍ഷകന്‍ വാളുമായി എത്തിയതെന്ന് പറയുന്നു. ഇയാളെ പോലീസ് വളഞ്ഞ് വടികൊണ്ട് അടിച്ചുവീഴ്ത്തി. സംഘര്‍ഷത്തില്‍ കല്ലേറുണ്ടായി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button