24.9 C
Kottayam
Friday, June 5, 2026

ചരിത്രസ്മാരകത്തില്‍ ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണം; നടീനടന്മാര്‍ കുടുങ്ങും

Must read

ഹ്രസ്വചിത്രത്തിന്റെ ഭാഗമായി ഗ്രീസിലെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകത്തില്‍ രതിരംഗങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം. എല്‍ജിബിടിക്യൂ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു സംഘം ആക്ടിവിസ്റ്റുകളാണ് ഇവിടെ ചിത്രീകരണം നടത്തിയത്. നിറയെ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇവിടെ ചിത്രീകരണം നടത്തിയത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹ്രസ്വചിത്രം പുറത്ത് വന്നതോടെ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

ഗ്രീക്ക് ദേശീയ സ്മാരകമായ അക്രപോലിസിലാണ് മാസങ്ങള്‍ക്കു മുമ്പ് ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ രണ്ട് സ്വവര്‍ഗ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുകയും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. ആക്രപോലിസിന്റെ മുന്നില്‍ രതിഭാവങ്ങളോടെ നൃത്തം ചെയ്യുന്നതും അന്ന് ചിത്രീകരിച്ചിരുന്നു.

ആക്രപോലിസ് കാണാനെത്തുന്ന ഒരു സംഘം ടൂറിസ്റ്റുകളുടെ കഥയാണിത്. ഇതില്‍പ്പെട്ട രണ്ടു പുരുഷ സ്വവര്‍ഗ പ്രണയികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടെത്തുന്നതാണ് രംഗം. വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഒരു സംഘം ആളുകള്‍ വട്ടത്തില്‍ നിരന്നു നിന്ന് മനുഷ്യമതില്‍ ഉണ്ടാക്കിയ ശേഷം അതിനുള്ളില്‍ വെച്ചാണ് സെക്‌സ് സീന്‍ ചിത്രീകരിച്ചത്. രാത്രിയില്‍ ഇവിടെ വെച്ച് നൃത്തരംഗവും ചിത്രീകരിച്ചു.

36 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി ചിത്രീകരിച്ച സിനിമയല്ലെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. അധികൃതരുടെ സമ്മതമോ അനുവാദമോ കൂടാതെയായിരുന്നു ഈ ചിത്രീകരണം. ഗ്രീക്ക് ദേശീയതയെയും ചരിത്രസ്മാരകങ്ങളെയും അപമാനിക്കുന്നതാണ് ചിത്രീകരണമെന്ന് സാംസ്‌കാരിക വകുപ്പ് വക്താവ് പറഞ്ഞു.

- Advertisement -

ചരിത്രസ്മാരകത്തെ അപമാനിച്ചവര്‍ക്കതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീക്ക് പൗരനെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നതായി ഗ്രീക്ക് അഭിനേതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റും പ്രസിദ്ധ താരവുമായ സ്‌പൈറോസ് ബിബിലാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week