24.8 C
Kottayam
Monday, June 8, 2026

‘അക്രമികൾക്കിടയിൽ പൊലീസ് ഉപേക്ഷിച്ചു’: മണിപ്പുരിൽ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ യുവതികളിലൊരാൾ

Must read

ഇംഫാൽ: അക്രമികൾക്കിടയിൽ പൊലീസ് തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്നു മണിപ്പുരിൽ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സ്ത്രീകളിൽ ഒരാൾ. ദേശീയ മാധ്യമത്തോടാണു വെളിപ്പെടുത്തൽ. തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ആൾക്കൂട്ടത്തിനൊപ്പം പൊലീസ് ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. ‘‘ഗ്രാമത്തിൽനിന്നു ഞങ്ങളെ ദൂരേക്ക് കൊണ്ടുപോയ പൊലീസ് റോഡിലെ ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു. പൊലീസാണ് ഞങ്ങളെ ആൾക്കൂട്ടത്തിന്റെ കയ്യിലേൽപ്പിച്ചത്’’ – യുവതി വിശദീകരിച്ചു.

സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. ‘‘നിരവധി പുരുഷന്മാർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറച്ചുപേരെ മാത്രമാണു അതിൽ തിരിച്ചറിയാൻ സാധിച്ചത്. സഹോദരന്റെ സുഹൃത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.’’– യുവതി പറഞ്ഞു. 

വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ രോഷം ഉയരുകയും നടപടി എടുക്കാൻ പൊലീസ് നിർബന്ധിതരാകുകയും ചെയ്തു. സംഭവം നടന്നു രണ്ടുമാസത്തിനുശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരായി. മേയ് നാലിനാണു മണിപ്പുരിൽ അതിദാരുണമായ സംഭവം നടന്നത്.

- Advertisement -

20കളിലും 40കളിലും ഉള്ള നഗ്നരായ രണ്ടു സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുകയായിരുന്നു. മെയ്തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎൽഎഫ് ആരോപിച്ചു. ഇതിന്റെ ഞെട്ടിക്കുന്ന വിഡിയോ ഇന്നലെയാണു പുറത്തുവന്നത്.

- Advertisement -

സംഭവത്തിനു പിന്നാലെ മേയ് 18നു തന്നെ യുവതികൾ പരാതി നൽകിയിരുന്നു. പരാതിയിൽ ഇളയ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്. സംഭവത്തിൽ വലിയ ജനരോഷമുയർന്നതിനു പിന്നാലെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week