ആലുവയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ വളര്‍ത്തുനായയെ തലയ്ക്കടിച്ചു കൊന്നതായി പരാതി

കൊച്ചി: ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വളര്‍ത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്ന് പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പില്‍ മേരി തങ്കച്ചന്റെ വീട്ടില്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍ പെട്ട ‘പിക്സി’ എന്നു പേരുള്ള നായയെയാണ് അടിച്ചു കൊന്നത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒരു പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിന്‍ എന്ന ആളെ പിടികൂടുന്നതിനായാണ് ഇന്‍സ്പെക്ടര്‍ വീട്ടിലെത്തുന്നത്. പിന്‍വാതിലിലൂടെ അകത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേയ്ക്കു വന്ന പട്ടിയെ ഇന്‍സ്പെക്ടര്‍ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ നായയെ തലയ്ക്ക് അടിച്ചു കൊന്നെന്ന് മേരി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നായയെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News