വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് സാഹസികമായി പിടികൂടി

മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് സാഹസികമായി പിടികൂടി. മുക്കം മുത്തലം അത്തിക്കാട്ട് വീട്ടിൽ മുഹമ്മദ് ഷമീറാണ് പിടിയിലായത്. പുലർച്ചയെയാണ് ഭാര്യ ഷക്കീറയെ ഷമീർ കൊലപ്പെടുത്തിയത്.
എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഷമീർ ഷക്കീറയെ കൊന്നത്. കൊലപാകത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ ഷമീറിനെ കോഴിക്കോട് മാവൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കാട് മൂടി കിടക്കുന്ന പ്രദേശത്ത് മദ്യത്തിൽ വിഷം കലർത്തി സമീപത്ത് കത്തിയും വെച്ച് കിടക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ പോലീസ് ഷമീറിനെ പിടികൂടിയത്. പത്ത് വർഷം മുമ്പ് പ്രണയിച്ചാണ് ഷമീറും ഷക്കീറയും വിവാഹിതരായത്.
വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.

ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ ഷമീർ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം അയൽവാസികൾക്ക് സന്ദേശമയച്ചാണ് ഷമീർ വീടുവിട്ടത്. ആത്മഹത്യക്കുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News