KeralaNews

കേരള പോലീസിന്റെ അത്യാധുനിക ജിം ഇന്നു മുതൽ തുറന്ന് കൊടുക്കും,

 

തിരുവനന്തപുരം : കേരള പോലീസിന്റെ കീഴിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ആരംഭിച്ച അത്യാധുനിക ജിം ആയ തണ്ടർ ബോൾട്ട് ജിം തിങ്കളാഴ്ച ഉത്‌ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ഡി ജി പി ലോക്നാഥ് ബെഹ്‌റ ആണ് ഉത്ഘാടനം നിർവ്വഹിക്കുക. നിലവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങൾക്കും പ്രത്യേക ഫീസ് നൽകി ജിം ഉപയോഗിക്കാനാകും. വനിതാ ട്രെയിനർമാരുടെ കീഴിൽ വനിതകൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്
എ ഡി ജി പി യും, കേരള പോലീസ് സെൻട്രൽ സ്പോർട്സ് ഓഫീസറും, കേരള പോലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റി വൈസ് ചെയർമാനും ആയ മനോജ്‌ എബ്രഹാം ഐ പി എസ് അറിയിച്ചു

രാവിലെ 5.30 മുതൽ 10.30 വരെയും, വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെയും ആണ് ജിമ്മിന്റെ പ്രവർത്തനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button