ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കാഞ്ഞങ്ങാട്: കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ചയാണ് വിനോദിന്റെ ഭാര്യയെ കാണാതായത്. രണ്ടുദിവസത്തിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News