തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ പരാക്രമം.ചാലക്കുടി ഹൈവേ പോലീസിലെ ഡ്രൈവറായ അനുരാജാണ് അപകടമുണ്ടാക്കിയത്. ഇയാൾ ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. തുടർന്ന് മേലാടൂരിൽ വച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാള പോലീസ് സ്ഥലത്തെത്തി അനുരാജിനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. വാഹനത്തിൽ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

