25.5 C
Kottayam
Friday, June 5, 2026

പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; നാല് ഐപിഎസുകാരെ ഐജിമാരായി ഉയര്‍ത്തി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 2007 ബാച്ചിലെ നാല് ഐപിഎസ് ഉദ്യോഗസ്ഥരെ ഐജി ഗ്രേഡിലേക്ക് ഉയര്‍ത്തി. ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല്‍ മീണ, ജയനാഥ് എന്നിവരെയാണ് ഐജി കേഡറിലേക്ക് ഉയര്‍ത്തിയത്. രാജ്പാല്‍ മീണ വടക്കന്‍ മേഖല ഐജിയായിരിക്കും. ജയനാഥിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായാണ് പ്രമോഷന്‍. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം.

മൂന്നുഐജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി മാറ്റി. ആഭ്യന്തര സുരക്ഷയുടെ അധിക ചുമതലയും ഉണ്ടായിരിക്കും. വടക്കന്‍ മേഖല ഐജി കെ സേതുരാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു. ഇന്റലിജന്‍സ് ഐജി കല്‍രാജ് മഹേഷ് കുമാറിനെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയായി മാറ്റി.

- Advertisement -

2011 ബാച്ചിലെ അഞ്ച്് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ഡിഐജിമാരായി പ്രമോഷന്‍ കിട്ടി. യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കാര്‍ത്തിക്.കെ, പ്രതീഷ് കുമാര്‍, നാരായണന്‍ ടി എന്നിവര്‍ക്കാണ് ഡിഐജി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം.യതീഷ് ചന്ദ്രയെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ചിലും, കാര്‍ത്തിക് കെ വിജിലന്‍സിലും ആയിരിക്കും. നാരാണന്‍ ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിയായിരിക്കും.

- Advertisement -

ഇതുകൂടാതെ അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി എ്‌സ് സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍.സീനീയര്‍ ടൈം സ്‌കെയിലിലേക്ക് അശ്വതി ജിജി, ഷഹന്‍ഷാ കെ എസ്, യോഗേഷ് മാണ്ഡയ്യ, മോഹിത് റാവത് എന്നിവര്‍ക്ക് പ്രമോഷന്‍ നല്‍കി.

ഇവരടക്കം 20 ഓളം പേരെയാണ് മാറ്റി നിയമിച്ചത്. തീരദേശ പൊലീസ് എഐജി ജി പൂങ്കുഴലി ഇനി പഴ്‌സോണല്‍ എഐജിയായിരിക്കും. കൊല്ലം പൊലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ തീരദേശ പൊലീസ് എഐജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week