മുംബൈ: പോലീസിന് യുവതി നടുറോഡില്‍ കൈക്കൂലി നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൈക്കൂലി വാങ്ങുന്നത് കൈയ്യിലല്ല, പോക്കറ്റിലാണ്. റോഡരികില്‍ നിയമ ലംഘകരെ പിടികൂടാന്‍ യൂണിഫോമില്‍ നില്‍ക്കുന്ന പോലീസാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. വാഹനത്തില്‍ വന്ന യുവതി കൈയ്യില്‍ പണമെടുത്തശേഷം വനിത പോലീസിന്റെ പോക്കറ്റിലേക്കുവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
മുംബൈ സായി ഛൗഹാര്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, നേരിട്ട് പോക്കറ്റിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് 30 സെക്കന്റുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പോലീസിന്റെ അഴിമതികളെക്കുറിച്ചറിയാന്‍ സാധിച്ചു എന്നാണ് സ്ഥലത്തെ ഡിസിപി ദൃശ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
ഇതാദ്യമായല്ല ഇത്തരം സന്ദര്‍ഭങ്ങെള്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തുവന്നിരിക്കുന്നത്.
No Google pay, No Phone pe, No UPI…… Direct Pocket pay 😂😂😂
Source :WA pic.twitter.com/EKo5g9E8ab— Jaane bhi do Yaro (@mat_jane_de_yar) December 18, 2020