പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച; ഏഴംഗ സംഘം പിടിയില്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി ഏഴുപേരാണ് ഇതുവരെ പിടിയിലായത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടക്കുന്നത്.  ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 

ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിതര്‍ ആക്കപ്പെടുകയുമാണ് ചെയ്യുന്നത്. വലിയ ഉന്നത ബന്ധങ്ങളുള്ളവരാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു.

ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News