29.3 C
Kottayam
Friday, October 4, 2024

5 പേർ ഉടൻ മരിക്കുമെന്ന് നിഗൂഢ സന്ദേശം, ആസൂത്രണം ഒരു മാസത്തോളം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Must read

അമേഠി: അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ  തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 12ന് ചന്ദൻ വെർമയുടെ വാട്സ്അപ്പ് സ്റ്റാറ്റസ് ഇങ്ങനെ-  “അഞ്ച് പേർ മരിക്കാൻ പോകുന്നു. ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാം”. നാല് പേരെ കൊലപ്പെടുത്തി ജീവനൊടുക്കാനാണ് പ്രതി പദ്ധതിയിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഉത്തര്‍പ്രദേശിലെ അമേഠിയിൽ ദലിത് കുടുംബത്തിലെ നാല് പേരെയാണ് ചന്ദൻ വെർമ്മ വെടിവെച്ചുകൊന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകീട്ടാണ് ഒരു സംഘം ആളുകള്‍ സുനില്‍ കുമാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനു നേരേയടക്കം വെടിയുതിര്‍ത്തു. സുനില്‍ കുമാറിന്‍റെയും ഭാര്യയുടെയും മൃതദേഹം വീടിനടുത്തെ വാട്ടര്‍ ടാപ്പിന് സമീപത്തുനിന്നും കുട്ടികളുടേത് മറ്റൊരു മുറിക്കുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

റായ്ബറേലിയിലെ ഉച്ചാഹറിൽ താമസിച്ചിരുന്ന സുനിൽ കുമാറും കുടുംബവും അടുത്തിടെയാണ് അമേഠിയിലെ സിംഗ്പൂർ ബ്ലോക്കിലേക്ക് മാറിയത്. കേസിലെ മുഖ്യപ്രതി ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ സുനില്‍ കുമാറിന്‍റെ ഭാര്യ പൂനം നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് ആഗസ്തിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ എസ് സി, എസ് ടി ആക്റ്റിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ചന്ദൻ വെർമയെയും കൂട്ടുപ്രതികളെയും പിടികൂടാന്‍ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ചെറുപ്പമാകാം; ആളുകൾ ഇടിച്ചുകയറി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ: എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ്...

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു,അതിഥി തൊഴിലാളി പിടിയിൽ

മലപ്പുറം : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി...

ഓമനിക്കുമ്പോൾ 22 കാരന്റെ ചെവി കടിച്ചുപറിച്ച് പിറ്റ്ബുൾ, 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

ന്യൂഡൽഹി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത...

ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ; വെറുതെ വന്നതാണെന്ന് താരം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് താരത്തെ...

Popular this week