26.2 C
Kottayam
Friday, June 5, 2026

ഡി.എന്‍.എ പരിശോധനാ ഫലംകൊണ്ട് ശ്രീനാഥ് പ്രതിയല്ലാതാകില്ലെന്ന് പോലീസ്

Must read

മലപ്പുറം: തെന്നല പോക്‌സോ കേസില്‍ വിശദമായ അന്വേഷണത്തിന് പോലീസ് തയാറെടുക്കുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ഉള്‍പ്പടെ നല്‍കി വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് പോലീസ് ശ്രമം. ഇതിനായുള്ള നടപടികള്‍ തിരൂരങ്ങാടി പോലീസ് തുടങ്ങി.

അതേസമയം ഡിഎന്‍എ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ജയില്‍ മോചിതമായ ശ്രീനാഥ് കേസില്‍ പ്രതിയല്ലാതാകില്ലെന്നാണ് പോലീസ് നിലപാട്. കുട്ടിയുടെ പിതാവ് ശ്രീനാഥ് അല്ലെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ. പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

ശ്രീനാഥാണ് പീഡിപ്പിച്ചതെന്നായിരുന്നു നേരത്തെ പെണ്‍കുട്ടി നല്‍കിയിരുന്ന മൊഴി. അതിനാല്‍ തന്നെ ഇയാളെ പ്രതിയാക്കി പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു. ശ്രീനാഥ് കുറ്റം നിരവധി തവണ നിഷേധിച്ചെങ്കിലും പോലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടന്ന് യുവാവ് കൗമാരക്കാരന്‍ മോചിതനായത്. ഇതോടെ പോലീസ് വെട്ടിലാവുകയായിരുന്നു.

അതിനിടെ ശ്രീനാഥിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസ് നിലപാട്. പോലീസിന് മുന്‍പാകെ മാത്രമല്ല മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ശ്രീനാഥിന്റെ പേരാണ് പറഞ്ഞിരുന്നതെന്നാണ് പോലീസ് ഭാഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week