28.1 C
Kottayam
Sunday, June 7, 2026

ഡ്രൈവിങ്ങിനിടയിൽ ഫോൺവിളി മാത്രമല്ല, മെസേജും ഫോട്ടോയെടുപ്പും വേണ്ട; ഉപദേശവുമായി പോലീസ്

Must read

രുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ കഴുത്തിനും ചെവിക്കുമിടയില്‍ ഫോണ്‍ ഇറുക്കി വെച്ചും വാഹനമോടിക്കുന്നത് നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. പോലീസിന്റെ കണ്ണില്‍പെടുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും നല്‍കാറുണ്ട്. എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്വന്തം ജീവനും വാഹനവുമായി നിരത്തുകളില്‍ ഇറങ്ങുന്ന മറ്റുള്ളവര്‍ക്കും ആപത്താണെന്നാണ് പോലീസ് അറിയിക്കുന്നത്.

ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മാത്രമല്ല, ഫോണില്‍ മെസേജ് അയയ്ക്കുന്നതും ഫോണിലെ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇത്തരക്കാര്‍ക്ക് പിഴ നല്‍കുന്നതിനൊപ്പം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ഡ്രൈവിങ്ങിലെ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണം തുടരുകയാണ് പോലീസ്.

വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായി പിന്‍സീറ്റിലോ ഡാഷ്‌ബോര്‍ഡിലോ പോലെ പെട്ടെന്ന് കൈയെത്താത്ത് സ്ഥലങ്ങളില്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് പോലീസിന്റെ ഉപദേശം. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുന്നതിനോ മെസേജ് അയയ്ക്കുന്നതിനോ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് പോലീസ് നല്‍കുന്ന മറ്റൊരു നിര്‍ദേശം.

എത്ര ചെറിയ മെസേജ് ആണെങ്കില്‍ എത്ര ദൈര്‍ഘ്യം കുറഞ്ഞ കോള്‍ ആണെങ്കിലും ഡ്രൈവ് ചെയ്ത് കൊണ്ടുള്ളത് ഒഴിവാക്കുന്നതാണ് ഉത്തമം. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുക, മെസ്സേജ് അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായാണ് പരിഗണിക്കുന്നത്. സ്വന്തം സുരക്ഷയ്ക്ക് പുറമെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഇത്തരം പ്രവണത ഉപേക്ഷിക്കണമെന്നാണ് പോലീസ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week