പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൂടാതെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുട്ടിക്ക് പരീക്ഷയുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജുലൈ 31 നാണ് പീഡന വിവരം പുറത്ത് വരുന്നത്. അന്ന് തന്നെ കേസിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ വീടിന് താമസിക്കുന്ന വ്യക്തിയാണ് ഇയാള്‍. നിലവില്‍ പ്രതി റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News