28.4 C
Kottayam
Saturday, June 6, 2026

ഇൻസ്റ്റഗ്രാമിൽ പരിചയം, യുവാവിനെ കാണാൻ പെൺകുട്ടി വിജയവാഡയിൽ; പിന്നാലെയെത്തി പിടികൂടി പോലീസ്

Must read

കൊച്ചി:: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ നാലാം തീയതി മുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതേതുടർന്നാണ് ഈ കുട്ടിയെ വിജയവാഡയിൽ നിന്നും പിടിയിലായ യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വിജയവാഡയിൽ എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പുലർച്ചെ എറണാകുളത്തേക്ക് ബസിൽ എത്തിയ പെൺകുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിൻ മാർഗം വിജയവാഡയിൽ എത്തിച്ചേർന്നതെന്നാണ് പോലീസ് അറിയിച്ചത്. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ യുവാവിന്റെ നിർദേശ പ്രകാരം സ്വന്തം ഫോൺ വീട്ടിൽ തന്നെ വെച്ച് യാത്രയ്ക്കിറങ്ങിയ പെൺകുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനിൽ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

- Advertisement -

പെൺകുട്ടി എത്തിയതോടെ യുവാവും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളിൽ നിന്നാണ് പെൺകുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്നും എസ്.ഐ. ജി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായ നടത്തിയ നീക്കത്തെ തുടർന്നാണ് പെൺകുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പോലീസ് അറിയിച്ചു.

- Advertisement -

വാടക വീട്ടിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി. വി.ടി. ഷാജൻ, ഇൻസ്‌പെക്ടർ കെ.പി. ജയപ്രകാശ്, സബ് ഇൻസ്‌പെക്ടർമാരായ ജി. ശശീധരൻ, പീറ്റർ പോൾ എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, സീനിയർ സി.പി.ഒമാരായ പി.ആർ. അഖിൽ, കെ.ആർ. രാമചന്ദ്രൻ, എ.എ. അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week