24.4 C
Kottayam
Sunday, June 14, 2026

രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന് 19 കാരിയായ പോക്‌സോ ഇര വീട്ടിനുള്ളില്‍ അവശനിലയില്‍,കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍,ആരോഗ്യനില മോശം, ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ

Must read

ചോറ്റാനിക്കര: പോക്‌സോ കേസ് അതിജീവിത വീടിനുള്ളില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി സംശയം. മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ 20കാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണിപ്പോള്‍. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പിടി കിട്ടിയിട്ടില്ല. യുവതിയ്ക്ക് സംസാരിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം.

തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പകല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തു. രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കോട്ടയം സ്വദേശിയായ ആണ്‍സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സമീപ പ്രദേശത്തെ സിസിടിവി അടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്.

- Advertisement -

അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഞായറാഴ്ച അമ്മ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ പെണ്‍കുട്ടിയുടെ അച്ചന്‍ ഒപ്പമില്ല. ഉച്ചയ്ക്ക് അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്‍വാതില്‍ തുറന്ന നിലയിലായിരുിന്നു. യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

നില ഗുരുതരമായതിനാല്‍ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ഇവരും സംശയത്തിലാണ്. ഈ പ്രതികളേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കാത്തത്. യുവതിയ്ക്ക് ആരോഗ്യ നില വീണ്ടെടുക്കാനായാല്‍ മാത്രമേ പോലീസിന് മൊഴി കിട്ടൂ.

- Advertisement -

യുവതിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച ഈ വീടിനു സമീപം വന്നു പോയ തലയോലപ്പറമ്പ് സ്വദേശിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week