24 C
Kottayam
Sunday, June 7, 2026

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Must read

പൂയപ്പള്ളി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ചെറിയവെളിനല്ലൂര്‍ മോട്ടര്‍കുന്ന് കുഴിവിളവീട്ടില്‍ ഷെമീര്‍ (36) ആണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മൈലോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി. കഴിഞ്ഞയാഴ്ച ട്യൂഷനു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പൂയപ്പള്ളിയില്‍ സ്‌കൂളിലെ അധ്യാപകനായ ഷെമീറും സുഹൃത്തും ചേര്‍ന്നു കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി.

പെണ്‍കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്താത്തതിനെത്തുടര്‍ന്നു ട്യൂഷന്‍ സെന്ററുകാര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. അതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ പ്രതികള്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു കാര്‍ ഉപേക്ഷിച്ചു കടന്നു.

- Advertisement -

പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ചെയ്തികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കി നടത്തിയ കൗണ്‍സലിങ്ങിലാണു കുട്ടി മൊഴി നല്‍കിയത്.

- Advertisement -

അന്വേഷണം നടക്കുന്നതിനിടെ ഷെമീര്‍ സ്‌കൂളിലെത്തിയ വിവരമറിഞ്ഞു പൊലീസെത്തി. സ്‌കൂളിന്റെ പിന്‍വശത്തുകൂടി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

- Advertisement -

പല തവണ വിദ്യാര്‍ത്ഥിനിയെ ഷെമീര്‍ ലൈംഗീക താല്‍പര്യത്തോടെ സമീപിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് പരാതി. അന്വേഷണം നടക്കവേ പ്രതി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ വിവരം അറിഞ്ഞ പൊലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഷെമീറിനെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week