CrimeKeralaNews

പോക്സോ കേസ്: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ചണ്ഡിഗഡിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മൂന്നുവർഷത്തോളം പിതാവ് പെൺകുട്ടി നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു, പെൺകുട്ടി ഗർഭിണിയായതോടെ 2020ലാണ് സംഭവം പുറത്തറിഞ്ഞത്.

ഗർഭിണിയായതോടെ പെൺകുട്ടി പൽവാൽ വനിതാ പൊലീസ് സറ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിതാവ് തന്നെ മൂന്നുവർഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പെൺകുട്ടി മൊഴി നൽകിയത്.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു,

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനയിൽ പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു.

തുടർന്നാണ് കോടതി പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചത്. പ്രതിക്ക് 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ ഇരയ്ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button