9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍: തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.

2019 ഏപ്രിലില്‍ വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിര്‍ബന്ധിച്ച്‌ മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.

അതേസമയം, പാലക്കാട് പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും 200000 രൂപ പിഴയും ശിക്ഷ വിധിച്ചു. തച്ചനാട്ടുകര സ്വദേശി ഹംസയാണ് കേസിലെ പ്രതി. പാലക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News