27.4 C
Kottayam
Thursday, June 4, 2026

POCSO CASE: സ്‌കൂൾ വിടുന്ന സമയത്ത് ബൈക്കിൽ കറക്കം; വിദ്യാർത്ഥിനികൾക്ക് ലിഫ്റ്റ് നൽകി പീഡനം; വിദ്യാർത്ഥിനി ഗർഭിണിയായ കേസിൽ വിവാഹിതൻ അറസ്റ്റിൽ

Must read

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ വശീകരിച്ച് കെണിയിൽ വീഴ്ത്തുന്നതാണ് പ്രതിയുടെ രീതി.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി നടന്നശേഷം പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. തുടർന്ന് അവരെ സഹായിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, പ്രതി വാടകയ്ക്ക് എടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

- Advertisement -

- Advertisement -

ശേഷം സ്‌കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെ കൊണ്ട് വിടുകയും ചെയ്യും. കല്യാണം കഴിഞ്ഞ് നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്നത്.

ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയും നിരവധി പെൺകുട്ടികളെ വലയിലാക്കിയതായും, ക്രൂരമായ ബലാത്സംഗങ്ങളും, ഗർഭം അലസിപ്പിക്കലും സാമ്പത്തിക തട്ടിപ്പുകളും നടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

- Advertisement -

മലപ്പുറം സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. വിഷ്ണു, സബ് ഇൻസ്‌പെക്ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week