24.3 C
Kottayam
Thursday, June 4, 2026

17 കാരിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും;ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്‌സോ കേസില്‍ പ്രതിയാകും

Must read

പത്തനംതിട്ട: ശൈശവിവാഹം നടത്തിയെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏനാത്ത് സ്റ്റേഷന്‍ പരിധിയില്‍ 27 വയസുള്ള യുവാവിനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. യുവാവ് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് തുടര്‍ നടപടി. ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയുമുണ്ട്.

ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി യുവാവിനൊപ്പം താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായെന്ന് പോലീസിന് വിവരം ലഭിച്ചു. സ്വകാര്യ ബസില്‍ നിന്നു തുടങ്ങിയ പ്രണയത്തെ തുടര്‍ന്ന് ഇരുവരും നാടുവിടുകയായിരുന്നു. വയനാട്ടിലുള്ള യുവാവിന്റെ ബന്ധു വീട്ടിലായിരുന്നു ഏറെ നാള്‍ താമസം. കുട്ടി ജനിച്ചതിന് ശേഷമാണ് ഇവര്‍ കടമ്പനാട്ടുളള യുവാവിന്റെ വീട്ടില്‍ എത്തിയത്.

വരുന്ന ഏപ്രിലില്‍ മാത്രമേ പെണ്‍കുട്ടിക്ക് 18 വയസ് തികയുകയുള്ളൂവെന്ന് പോലീസ് കണ്ടെത്തി. മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്ന പെണ്‍കുട്ടി യുവാവിനൊപ്പം നാടുവിടുകയായിരുന്നു. രണ്ടു കൂട്ടരുടെയും മാതാപിതാക്കള്‍ക്ക് പരാതി ഇല്ല. ഇതിനിടെ സംശയം തോന്നി സമീപവാസികളില്‍ ആരോ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചുവെന്നാണ് കരുതുന്നത്.

പെണ്‍കുട്ടിയെയും യുവാവിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. പോക്സോ നിയമപ്രകാരം യുവാവിനെതിരേ കേസ് എടുക്കും. ഇയാള്‍ നേരത്തേ മറ്റൊരു പോക്സോ കേസിലും പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മുന്‍പ് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week