കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.
പെണ്‍കുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഒക്ടോബര്‍ 21നാണ് സംഭവമുണ്ടായത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരിന്നു.
കൗണ്‍സിലിംഗിനിടെ പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് പരാതി. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി ഇക്കാര്യം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്.