കടയിലെത്തിയ സ്‌കൂള്‍കുട്ടിയെ കടന്നുപിടിച്ചു,പ്രമുഖ നടന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസെടുത്തു
കോട്ടയം: നടന്‍ വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പീഡനപരാതി.തോട്ടയ്ക്കാട് സ്വദേശി
ശശികുമാര്‍(ആര്‍.ഡി.കുമാര്‍-60)നെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചതായാണ് പരാതി.തോട്ടയ്ക്കാട്ടെ ഇയാളുടെ കടയില്‍ സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് പെണ്‍കുട്ടി കയറിയിരുന്നു. ഇവിടെ വെച്ചു കയറിപ്പിടിയ്ക്കുകയായിരുന്നുവെന്ന് കുട്ടി സ്‌കൂളില്‍ അറിയിയ്ക്കുകയായിരുന്നു.സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാകത്താനം പോലീസ് കേസെടുക്കുകയായിരുന്നു.സ്‌കൂളിലെ മറ്റു കുട്ടികളെയും പ്രതി കടന്നുപിടിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.കടയിലെ സിസി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാകും അറസ്റ്റടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയെന്ന് പോലീസ് അറിയിച്ചു.