പാലക്കാട്: പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ പോകുകയായിരുന്നു. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത് .
ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


