പിഎംശ്രീ പിൻവലിക്കണം; യു.ഡി.എസ്.എഫ്‌ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാർഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. അന്നേദിവസം വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കൾ അറിയിച്ചു.

പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ പങ്കാളികളായതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് സംഘര്‍ഷഭരിതമായതിന് പിന്നാലെ പോലീസ് ജലപീരങ്കി പലവട്ടം പ്രയോഗിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News