ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന യോഗത്തില്‍ ആരോഗ്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഉല്‍പാദനം, വിതരണം, വില തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മേയ് ഒന്നുമുതല്‍ ആണ് 18 വയസ് കഴിഞ്ഞവര്‍ക്കു വാക്‌സിന്‍ നല്കിത്തുടങ്ങുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്നു നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ അനുമതി നല്കിയിട്ടുണ്ട്.
വാക്‌സിന്‍ നിര്‍മാതാക്കള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി(സിഡിഎല്‍) മുഖേന പുറത്തിറക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്കണം. ബാക്കിയുള്ള 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും വില്‍ക്കാം. ഇതിന്റെ വില മേയ് ഒന്നിനു മുന്പ് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കു നിശ്ചയിക്കാം.