KeralaNews

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് ഇന്ന്‌, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: കേരളത്തിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശത്തിൻ്റെ ഭാഗമായുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം മെയ് 29 രാവിലെ 10 മണിക്ക് HSCAP വെബ്സൈറ്റിൽ ലഭ്യമാകും. പ്രോസ്പക്ടസിൽ നൽകിയിട്ടുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ച് അന്തിമ സ്ഥിരീകരണം നൽകിയ അപേക്ഷകളാണ് ട്രയൽ അലോട്ട്മെൻ്റിന് പരിഗണിക്കപ്പെടുക.www.breakingkerala,com

www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ഓപ്ഷൻ വഴി HSCAP വെബ്സൈറ്റിൽ പ്രവേശിക്കാനാകും. മെയ് 27-ന് പ്രസിദ്ധീകരിച്ച പുനർമൂല്യനിർണ്ണയ, സ്ക്രൂട്ടിനി ഫലങ്ങൾ ട്രയൽ അലോട്ട്മെൻ്റിന് പരിഗണിച്ചിട്ടില്ല. പുനർമൂല്യ നിർണ്ണയത്തിലൂടെ ഗ്രേഡിൽ മാറ്റം വന്നിട്ടുള്ള വിദ്യാർഥികളുടെ ഗ്രേഡ് ഒന്നാം അലോട്ട്മെൻ്റിന് മുന്നോടിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.

ട്രയൽ അലോട്ട്മെൻ്റ് എങ്ങനെ പരിശോധിക്കാം

  • https://hscap.kerala.gov.in/ വെബ്സൈറ്റിലേക്ക് നേരിട്ടോ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴിയോ പ്രവേശിക്കാം.
  • Hscap വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം Candidate Login-SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക
  • ലോഗിൻ ചെയ്തതിന് ശേഷം Trial Results എന്ന ഓപ്ഷനിലൂടെ വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാനാകും.
  • സംശയങ്ങളുണ്ടെങ്കിൽ അപേക്ഷകരുടെ വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സഹായം തേടാവുന്നതാണ്.

ഗ്രേഡുകളിൽ മാറ്റം വന്നവർ എന്തു ചെയ്യണം?
മറ്റു സ്കീമുകളിൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾ അവരുടെ ഗ്രേഡുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ട്രയൽ അലോട്ട്മെൻ്റ് പുറത്തുവന്നതിന് ശേഷം തിരുത്തലിന് അവസരം ലഭിക്കുമ്പോൾ ഗ്രേഡ് മാറ്റിക്കൊടുക്കേണ്ടതാണ്. 2024 മെയ് 31-ന് വൈകീട്ട് 5 മണി വരെ ട്രയൽ അലോട്ട്മെൻ്റ് ഫലം സൈറ്റിൽ കാണാനാകും. അപേക്ഷകളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർ മെയ് 31-ന് വൈകീട്ട് 5 മണിക്കുള്ളിൽ ഇത് പൂർത്തിയാക്കി അന്തിമ സ്ഥിരീകരണം നൽകേണ്ടതാണ്.

തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ളവർക്ക് തിരുത്താം
നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ, അലോട്ട്മെൻ്റ് ലഭിക്കുന്നതിനെ ബാധിക്കുന്ന ജാതി സംവരണം, ബോണസ് ബോയിൻ്റ് നേടുന്നതിനുള്ള വിവരങ്ങൾ, സ്ഥിര മേൽവിലാസം അനുസരിച്ചുള്ള പഞ്ചായത്ത്, താലൂക്ക്, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ക്ലബ് അംഗത്വം തുടങ്ങിയ വിവരങ്ങൾ തിരുത്താനുള്ള അവസരം ട്രയൽ അലോട്ട്മെൻ്റ് ഫലം പുറത്തുവന്നതിന് ശേഷം ലഭിക്കും. തിരുത്തലുകളുണ്ടെങ്കിൽ ഇത് ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്. നൽകിയ വിവരങ്ങളിൽ തെറ്റ് വന്നാൽ പ്രവേശനം നിഷേധിക്കപ്പെടും.

ആകെ അപേക്ഷകരുടെ എണ്ണം?14 ജില്ലകളിലും കൂടി ആകെ 465960 അപേക്ഷകളാണ് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 432428 വിദ്യാർഥികൾ എസ്എസ്എൽസി പാസായവരാണ്. സിബിഎസ്ഇ സ്കീമിൽ പഠിച്ച 23699 വിദ്യാർഥികളും ഐസിഎസ്ഇ സ്കീമിൽ നിന്ന് 2461 വിദ്യാർഥികളുമാണ് പ്ലസ് വൺ അഡ്മിഷന് വേണ്ടി ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം അപേക്ഷകർ. 82434 അപേക്ഷകരാണ് മലപ്പുറം ജില്ലയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button