പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധികം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബഡ്സ് സ്‌കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡില്‍ അനുവദിക്കപ്പെട്ട 18 തസ്തികകള്‍ക്ക് പുറമേ അസിസ്റ്റന്റ് ടീച്ചര്‍ 2, സ്പീച്ച് തെറാപ്പിസ്റ്റ്1, മേട്രന്‍1, കുക്ക്1 (ദിവസവേതനാടിസ്ഥാനത്തില്‍)എന്നീ തസ്തികകളും സൃഷ്ടിക്കും.

ഇ​ത്ത​വ​ണ റി​ക്കാ​ർ​ഡ് വി​ജ​യ​മാ​ണ് പ​ത്താം ക്ലാ​സി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കി​ല്ലെ​ന്ന ഭീ​തി​യു​ണ്ടാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News