കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ വിധി.
കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാല്‍ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News