ഒളിക്യാമറ വഴി മൂന്നു വര്‍ഷം യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: ഒടുവില്‍ പ്ലംബര്‍ പിടിയില്‍

ലണ്ടന്‍: മൂന്ന് വര്‍ഷത്തോളം യുവതിയുടെ കുളിമുറിയില്‍ നിന്നു ഒളിക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ ഒുവില്‍ പിടിയില്‍. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നത്. 57 കാരനായ ജെയിംസ് ഹള്‍മിന്‍ എന്ന പ്ലംബറാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ക്യാമറയില്‍ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും ഇയാള്‍ പകര്‍ത്തുകയായിരുന്നു. ഒരു ദിവസം യുവതി കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് ക്യാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ പ്ലംബറിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ കണ്ട് പൊലീസ് ഞെട്ടി.

സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. 57 കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ചു. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധിയാളുകളുടെ കുളിമുറിയില്‍ ഇയാള്‍ ഒളിക്യാമറകള്‍ സൂക്ഷിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഇയാളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് 302 കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ടെത്തി. മൃഗങ്ങളും മനുഷ്യരും ഇടപഴകുന്ന ഫോട്ടോകളും കണ്ടെത്തി. കുളിമുറിയില്‍ നിന്ന് നിരവധി സ്ത്രീകളുടെ അശ്ലീലചിത്രങ്ങള്‍ കണ്ടെത്തി. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് കോടതി 12 മാസത്തെ തടവിന് ശിക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News