33.4 C
Kottayam
Sunday, May 5, 2024

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം; ലംഘിച്ചാല്‍ വന്‍തുക പിഴ

Must read

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കും. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ നിരോധനം ബാധകമാണ്.

നിരോധിക്കുന്നവ

അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്,സ്‌ട്രോ എന്നിങ്ങനെയുള്ളവ, ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്,കപ്പ്,സ്പൂണ്‍ മുതലായവ, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, പിവിസി ഫ്‌ലക്‌സ് സാധനങ്ങള്‍, ഗാര്‍ബേജ് ബാഗ്, 300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week