NationalNews

വിമാനാപകടം: ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ കൊല്ലപ്പെട്ടു

ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് ദാരുണമായ സംഭവം.

ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് രൺധാവയും മകനും യാത്ര ചെയ്തിരുന്നത്.

സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിൻ വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button