പി ജെ ജോസഫ് വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. വർക്കിങ് ചെയർമാനായി പിസി തോമസ്, എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ചീഫ് കോർഡിനേറ്റർ ടി യു കുരുവിളയേയും തിരഞ്ഞെടുത്തു.

സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് യോഗത്തിൽ സംബന്ധിച്ചത്.

ഡപ്യൂട്ടി ചെയർമാന്മാരായി കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാന്മാരായി വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം പുതുശ്ശേരി, ഇ ജെ അഗസ്തി, എം പി പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, കെ എഫ് വർഗീസ്, മാത്യു ജോർജ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, വി സി ചാണ്ടി മാസ്റ്റർ, കെ എ ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, ട്രഷറാർ ഡോ. ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡൈ്വസർ മാരായി സി മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, സീനിയർ ജനറൽ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോൾ, ജോർജ് ജോസഫ്, ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിയായി എ കെ ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News