KeralaNews

പിറവം പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് 3 തൊഴിലാളികൾ മരിച്ചു

കൊച്ചി: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ പുറത്തെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.

പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിലും നൈപുണ്യവും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കാനും മന്ത്രി ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button