24 C
Kottayam
Sunday, June 7, 2026

മിത്തിൽ തൊടാതെ പിണറായി,ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:  മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി. ശ്രിചിത്ര തിരുനാൾ ഫോ‌ർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലാണ് വിവാദങ്ങൾ തൊടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‍എസ് ആവശ്യപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മൗനം. 

അതേസമയം, തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നല്‍ക്കുകയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ചരിത്രത്തെ വശച്ചൊടിക്കുകയാണെന്നും ചരിത്രത്തെ കാവിവത്ക്കരിക്കുന്നുവെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. തന്നെ എതിര്‍ക്കാം, പക്ഷേ വസ്തുതകള്‍ അല്ലാത്തത് പ്രചരിപ്പിക്കരുതെന്നും ശാസ്ത്രിത്തെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് ഓരോ വിദ്യാര്‍ത്ഥിയും ഉറപ്പ് വരുത്തണമെന്നും ഷംസീര്‍ പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week