24.6 C
Kottayam
Saturday, June 6, 2026

ഇത് വല്ലതും ചെയ്തിട്ടാണോ ഈ അവകാശവാദം? നിർമ്മല സീതാരാമന് ശക്തമായ മറുപടിയുമായി പിണറായി

Must read

കോഴിക്കോട്: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരമാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഏതാനും ചില കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സർക്കാറിന്റെ സഹായം ലഭിക്കുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇത് കേന്ദ്രത്തിന്റെ കേരളത്തോടുള്ള ഔദാര്യമല്ല, കേരളത്തിന് കിട്ടേണ്ട വിഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടത്തിന്റെ പകുതി പോലും പരഹിരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. രാജ്യത്ത് എല്ലായിടത്തും സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന വിഹിതം കുറഞ്ഞ് വരികയാണ്. കേരളത്തിനാണ് ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത്. സംസ്ഥാന വിഹിതത്തിനുള്ള 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഈ വിഷയങ്ങളിലൊന്നും കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം പൂര്‍ണമായി നല്‍കിയെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിവിധ വായ്പാ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയിൽ 6014.92 കോടി രൂപയുടെ ധനസഹായം ആറ്റിങ്ങലിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

- Advertisement -

നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി, യു ജി സി ശമ്പള പരിഷ്‌ക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിനായുളള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യ സുരക്ഷ, ജി എസ് ടി നഷ്ടപരിഹാരം തുടങ്ങിയ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം പൂര്‍ണമായും കേന്ദ്രം കൈമാറിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു .

- Advertisement -

കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ധനകാര്യ കമ്മിഷന്‍ വഴി കേരളത്തിന് മാത്രമായി 78000 കോടിയിലേറെ രൂപയാണ് അനുവദിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് അഴിമതിരഹിതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് സമയബന്ധിതമായി കേന്ദ്ര സഹായം നേരിട്ട് ലഭിക്കുന്നുണ്ടെന്നും സീതാരാമൻ പറഞ്ഞു.

ദേശീയ വ്യാപകമായി കഴിഞ്ഞ അഞ്ചു തവണകളായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയില്‍ ഏറ്റവുമധികം തുക വിതരണം ചെയ്ത മേളയാണ് തിരുവനന്തപുരത്ത് നടന്നതെന്ന് ചടങ്ങില്‍ വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. ചെറുകിട വായ്പയായി തിരുവനന്തപുരത്ത് മാത്രം 995 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയുടെ ഉണര്‍വിനും ഉത്തേജനത്തിനും വായ്പാ വ്യാപന മേള സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week