24.9 C
Kottayam
Friday, June 5, 2026

‘പിണറായി വിജയൻ എന്റെ കോളജ്മേറ്റ്, പണ്ടൊന്നും ഇത്ര വഷളായിട്ടില്ല; ലാവ്‌ലിനിലെ പണം കൊടുത്തത് പാർട്ടിക്ക്’

Must read

തൃശൂർ ∙ ലാവ്‌ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പണമൊക്കെ പാർട്ടിക്കാണു കൊടുത്തത് എന്നാണു തനിക്കു കിട്ടിയ അറിവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. 

‘പിണറായി വിജയൻ, എന്റെ നാട്ടുകാരൻ, എന്റെ കോളജ്മേറ്റ്. പണ്ടൊന്നും ഇത്ര വഷളായിട്ടില്ല. ഇതുപോലെ അഴിമതി നടത്തിയിട്ടില്ല. എന്നാൽ ഇന്ന് ഒരു ലക്ഷ്യം മാത്രം. പണം. പണം മാത്രം. ഏതു വഴിയിലൂടെയും പണം പിരിക്കുക അതിനു തരംതാണ ഏതു വഴിയും സ്വീകരിക്കുക എന്നു മാത്രമായി അദ്ദേഹത്തിന്റെ ലക്ഷ്യം.

ലാവ്‌ലിൻ കേസിൽ അദ്ദേഹം പണം അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, പണമൊക്കെ പാർട്ടിക്കാണു കൊടുത്തതെന്നാണ് എനിക്കു കിട്ടിയ വിവരം. ചെറിയ തുക സ്വന്തമായി തട്ടിയെടുത്തിട്ടുണ്ടാകും. ലാവ്‌ലിൻ കേസിൽ വിധി പറയരുതെന്നു ഭരണകൂടത്തിന്റെ നിർദേശമുണ്ട്. വിധി പറയാൻ ജഡ്ജിമാർക്കു ഭയമാണ്. അതിനാലാണു 38–ാം തവണയും മാറ്റിവച്ചത്.’– കെ.സുധാകരൻ പറഞ്ഞു. 

സ്വർണക്കടത്തും ഡോളർ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇ.ഡിയും വന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെട്ട കൊടകര കുഴൽപണ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും ഇതു സിപിഎം–ബിജെപി കൂട്ടുകെട്ടാണു കാണിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week