തിരുവനന്തപുരം: ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
യോജിച്ച് പോകാനാവുന്ന വിഷയങ്ങളിൽ കേരളവും തമിഴ്നാടും ഒന്നിച്ച് പോകാൻ ഇരുമുഖ്യമന്ത്രിരും ധാരണയായി. അന്തർ സംസ്ഥാന നദീജല കരാറുകൾ, മുല്ലപ്പെരിയാർ എന്നീ വിഷയങ്ങളില്‍ വിശദമായ ചർച്ച പിന്നീട് നടത്തും.
ചീഫ് സെക്രട്ടറിതല ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തും. കേരളത്തിലെ ഐ ടി അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. കേരളത്തിലെ ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ് അദ്ദേഹം അറിയിച്ചു.