27.4 C
Kottayam
Thursday, June 4, 2026

‘എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് പരിശോധിക്കണം, സിആർപിഎഫിനെ കേരളം കാണാത്തതാണോ? ഗവർണറോട് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം : നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഗവർണർ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ ? 

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. ചിലഘട്ടത്തിൽ പ്രതിഷേധം വന്നിട്ടില്ലേ?  കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്നത് കണ്ടിട്ടുണ്ടോ?  ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ദമല്ലേ. ചെയ്യാൻ പാടില്ലാത്തതല്ലേ. പൊലീസിന്റെ പണി അവര് ചെയ്യില്ലേ. നിയമനടപടി ഇവര് ചെയ്യില്ലേ. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ?

എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിക്ക് പ്രവർത്തിക്കാനാകുമോ? 

- Advertisement -

എല്ലാത്തിനും എഴുതപ്പെട്ട നിയമങ്ങളുണ്ട്. ജനാധിപത്യ വഴക്കങ്ങളുണ്ട്. നിയമങ്ങളാണ്  വലുത്. അധികാരം നിയമത്തിന് മുകളിലല്ല. അതില്ലാത്ത നിലപാടാണ് ഉണ്ടായത്. ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്ന മുണ്ടോ എന്നും സ്വയം പരിശോധിക്കണം. നയപ്രഖ്യപനംകേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളി. എഫ്ഐആർ ഇടാൻ കുത്തിയിരിപ്പ് വേണോയെന്നും പിണറായി ചോദിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week