തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കും. കോവിഡ് പ്രതിസന്ധിയില്‍ പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് കൃത്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
‘സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214.’ ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം. ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്.
20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.