തിരുവനന്തപുരം : മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീല്‍ വിഷയത്തില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നമില്ല. മന്ത്രിയെ എന്‍ഐഎയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും, അദ്ദേഹവുമായി സംസാരിച്ചാല്‍ മാത്രമേ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലീല്‍ മാധ്യമങ്ങളെ അറിയിക്കാതെ രാത്രിയില്‍ ചോദ്യം ചെയ്യലിനായി എറണാകുളത്തേക്ക് പുറപ്പെട്ടതില്‍ അസ്വാഭാവികതയില്ല. സംഘര്‍ഷങ്ങളും അക്രമവും ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ വീണ്ടുവിചാരമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ശരിയല്ലാത്ത മനസുകള്‍ അദ്ദേഹത്തെ വഴി നീളെ തടയാനും ജീവന് അപായപ്പെടുത്താനും കാത്തിരിക്കുകയാണ്. പോലീസിന് അദ്ദേഹത്തിന്റെ ജീവന് ഏതുവിധേനയും സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍ താന്‍ മൂലം സമൂഹത്തിന് മറ്റൊരു പ്രശ്നം ഉണ്ടാവരുതെന്ന ചിന്തയും കരുതലുമാണ് അദ്ദേഹം കാട്ടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.