വായില്‍ കടിച്ചുപിടിച്ച പിന്‍ 12കാരി അബദ്ധത്തില്‍ വിഴുങ്ങി, ആമാശയത്തില്‍ തറച്ചനിലയില്‍; സര്‍ജറി കൂടാതെ വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

മലപ്പുറം: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന്‍ 12 വയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങി. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിയുടെ ആമാശയത്തില്‍ നിന്ന് പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു. പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെത്തിച്ചു. എക്‌സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന്‍ തറച്ചതായി കണ്ടെത്തി.

സര്‍ജറി കൂടാതെ എന്റോസ്‌കോപിക് വഴി പിന്‍ പുറത്തെടുത്തു. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News