24.7 C
Kottayam
Monday, June 8, 2026

പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ,മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

Must read

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടം തകർന്ന് വീണത്. എസ് ദുര്‍ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. അഞ്ജലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.

എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിക്കാനായത്. ഈ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴൽക്കിണർ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടർച്ചയായ പൈലിംഗിൽ കെട്ടിടത്തിന് വിള്ളൽ വീഴുകയും തകർന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ തൊട്ടടുത്ത സ്ഥലമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടസമയത്ത് കെട്ടിടത്തില്‍ എട്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തര്‍ പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week