വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും;വി. മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്
തിരുവനന്തപുരം: വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി. മുരളീധരനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് എല്‍.ഡി.എഫ്. പരാതി നല്‍കിയത്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിവാദമായ ബോര്‍ഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.