വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും മരിച്ചു: ഡ്രൈവര്‍ മദ്യ ലഹരിയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. പേരേറ്റില്‍ സ്വദേശിയായ രോഹിണി (56), മകള്‍ (21) അഖില എന്നിവരാണ് മരിച്ചത്. ഇരുവരും കുടുംബത്തോടൊപ്പം ഉത്സവം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഇടിച്ചു കയറിയത്. അമിത വേഗതയിലായിരുന്ന റിക്കവറി വാഹനം മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

അമ്മയും മകളും ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഉഷ, വര്‍ക്കല ആലിയിറക്കം സ്വദേശിയായ നാസിഫ് എന്നിവരെ പരിക്കുകളോടെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News