കോഴിക്കോട്: സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാക്കൂരിലാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ മുന്‍ഭാഗവും ബസിന്റെ ഒരുവശവും പൂര്‍ണമായും തകർന്നിട്ടുണ്ട്.
ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്. മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്.
- Advertisement -
പരിക്കേറ്റവരെ ഉടനെ തന്നെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കാക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

