24.9 C
Kottayam
Saturday, June 6, 2026

അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ മോഷ്ടിച്ച ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ; അന്വേഷണസംഘം എത്തുന്നു

Must read

കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ. രണ്ട് ഫോണുകളുടെ സി​ഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങൾ ഡൽഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സി​ഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ്‌ പോലീസ് അറിയിക്കുന്നത്.

36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. സൈബർ പോലീസിനു പുറമേ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഫോണുകളിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഒക്ടോബർ നാലിന് ബെംഗളൂരുവിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടയിലും ഫോണുകൾ മോഷണം പോയിരുന്നു. എന്നാൽ കേസെടുത്ത് സംഭവം അന്വേഷിക്കാൻ കർണാടക പോലീസ് തയ്യാറായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം ബെം​ഗളൂരുവിലേക്ക് പോയി. ബെംഗളൂരുവിൽ അലൻ വാക്കറുടെ ഷോ നടന്ന സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.

കൊച്ചിയിലേത് ആസൂത്രിത മോഷണമാകാൻ ഇടയില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ വിലയിരുത്തൽ. സം​ഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നായിരുന്നു നി​ഗമനം. എന്നാൽ, മോഷണം ആസൂത്രിതമാണെന്ന് പിന്നീട് വ്യക്തമായി. ഷോയുടെ നാൽപ്പത്തഞ്ചോളം സി.സി. ടി.വി. ദൃശ്യങ്ങളടക്കം പോലീസ് ശേഷഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week