30 C
Kottayam
Friday, April 26, 2024

കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ആർ.എസ്.എസ് നേതാക്കളുടെ പരിപാടികൾ ചോർത്തി നൽകിയെന്ന് എൻ.ഐ.എ

Must read

ന്യൂഡൽഹി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകനോട് സ്ഥലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നിർദേശം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു.

ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചിരുന്നു.

കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.  ആർഎസ്എസ്  – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കുന്നു. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week